കൊല്ലം: കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുണ്ടറ മണ്ഡലത്തിലെ മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുക. ഉച്ചക്ക് ഒരു മണി മുതല്‍ നാല് മണിവരെയാണ് ഹര്‍ത്താല്‍.
സിപിഎം പ്രവര്‍ത്തകനായ ഹോംസ്‌റ്റേ ഉടമ മണിലാലിനെ ബിജെപി പ്രവര്‍ത്തന്‍ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡെല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച അശോകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
എല്‍ഡിഫ് ഓഫീസില്‍ ഇരുന്ന മണിലാലിനെ അശോകന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.