ബെംഗളൂരു: ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്. തുടര്‍ച്ചയായി പതിനൊന്ന് ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്തത്.
ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. അതേസമയം ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന. ഇഡി നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്ത ബിനീഷിന്റെ സുഹൃത്തുക്കളായ അബ്ദുള്‍ ലത്തീഫിനെയും റഷീദിനെയും കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്.