ബെംഗളൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പരപ്പന് അഗ്രഹാര ജിയിലിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിലിലേക്ക് മാറ്റിയത്. 14 ദിവസത്തേക്കാണ് കോടതി ബിനീഷിനെ റിമാന്റ് ചെയ്തിരിക്കുന്നത്.
കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുളളവരും ഇതേ ജയിലിലാണ്. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാലുപേര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഈമാസം 18ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.