ബിനീഷാണ് തന്റെ ബോസ് എന്ന് അനൂപ് മൊഴി നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് പറഞ്ഞത് മാത്രമാണ് ചെയ്തതെന്നും അനൂപ് മൊഴി നല്‍കി. അനൂപിന് പണം നല്‍കിയെന്ന് ബിനീഷ് സമ്മതിച്ചു. പക്ഷേ വിശദാംശങ്ങള്‍ നല്‍കിയില്ല. അനൂപിന്റെ മൊഴിയില്‍ കൃത്യമായ മറുപടികളില്ല.ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനൂപിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ബിനീഷാണ്. വന്‍തോതില്‍ കള്ളപ്പണം ബിനീഷ് അനൂപിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. മൂന്നര കോടിയോളം രൂപ നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നിഗമനം. ബിനീഷിന്റെ ബിനാമിയായാണ് താന്‍ ബംഗളൂരുവില്‍ റെസ്‌റ്റോറന്റ് നടത്തുന്നതെന്ന് അനൂപ് പറഞ്ഞു. പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താത്തത് കൊണ്ടാണ് ബിനീഷിന്റെ അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി സത്യവാങ്മൂലം നല്‍കി.
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.











