യുഎന്‍ പൊതുസഭയുടെ ഗ്ലോബല്‍ ഗോള്‍ വീക് ഇതാദ്യമായി ആസ്ഥാനമായ ന്യൂയോര്‍കിന് പുറത്ത് സംഘടിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ സംഗമഭൂമിയായ ദുബായ് എക്‌സ്‌പോയാണ് വേദി.
ദുബായ് : ലിംഗ സമത്വം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം, ക്ലീന്‍ എനര്‍ജി തുടങ്ങി 17 ആഗോള ലക്ഷ്യങ്ങള്‍ 2030 ഓടെ കൈവരിക്കാനായി യുഎന്‍ നടത്തുന്ന സമ്മേളനത്തിന് ദുബായ് എക്‌സ്‌പോ വേദിയാകുന്നു.
ലോകത്തിലെ സുപ്രധാനമായ ഒരു പ്രദര്‍ശന പരിപാടിയാണ് ദുബായില്‍ അരങ്ങേറുന്നത്. 192 ലോക രാഷ്ട്രങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഒരു കോടി പേര്‍ ഇതിനകം ഇവിടെയെത്തിക്കഴിഞ്ഞു. എക്‌സ്‌പോ പാതിവഴി പിന്നിട്ടതേയുള്ളു.
Let’s lead by example in addressing the climate crisis and build a cleaner and safer future for people & planet. Join us as we work towards achieving the Sustainable Development Goals and making the world a better place!@TheGlobalGoals #Expo2020 #Dubai #ExpoGlobalGoals pic.twitter.com/DEfIx9oBsg
— Expo 2020 Dubai (@expo2020dubai) January 7, 2022
ലോകത്തെ എല്ലാ രാഷ്ട്രപ്രതിനിധികളും ഇവിടെയുണ്ട്. യുഎന്‍ സമ്മേളനത്തിന് യാത്ര ചെയ്ത് വരാന്‍ ഒമിക്രോണ്‍ വേളയില്‍ ബുദ്ധിമുട്ടാണ്. ഈ അവസരത്തില്‍ ലോകം സമ്മേളിച്ചിരിക്കുന്ന ഇടത്തേക്ക് യോഗം മാറ്റുക എന്നതായിരുന്നു പ്രായോഗിക തീരുമാനം.
മൈക്രോ സോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെ പ്രമുഖ സംരംഭകരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
എക്‌സ്‌പോ വേദിയില്‍ യുഎന്‍ പവലിയനും ഉണ്ട്. യുഎന്‍ കമ്മീഷണര്‍ ജനറല്‍ മഹെര്‍ നാസറാണ് യുഎന്‍ പ്രതിനിധി.