പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വിരാമമിട്ട് എന്‍ഡിഎ സഖ്യത്തിന് ജയം. ആകെയുളള 243 സീറ്റുകളില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍ഡിഎ വിജയ നേടിയത്. മഹാസഖ്യം വിജയം സ്വന്തമാക്കുമന്നൊയിരുന്നു എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചിരുന്നത്. മഹാസഖ്യം 110 സീറ്റ് നേടി. പതിനാറിടത്ത് ഇടതുപാര്‍ട്ടികളും നേട്ടമുണ്ടാക്കി.
കനത്ത സുരക്ഷയില്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് വോട്ടെണ്ണി തീര്‍ന്നത്. 75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി രണ്ടാമത്തെ കക്ഷിയായി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു നേരിട്ടത്. 43 സീറ്റുകള്‍ മാത്രമാണ് ജെഡിയുവിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.











