തിരുവനന്തപുരം: ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ തിരുവനന്തപുരവും. നെയ്യാറ്റികരയിലൂടെ കടന്നുപോകാനാണ് സാധ്യത. വെള്ളിയാഴ്ച്ച രാവിലെയാണ് ചുഴലിക്കാറ്റ് കടന്നുപോകുക. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കേരളത്തീരത്ത് കാറ്റ് വീശിയേക്കും.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ പതിനൊന്നരവരെയാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുക.