ജയ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ല പ്രമുഖനെ തെരഞ്ഞെടുക്കാന്‍ ബിജെപിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു.
കോണ്‍ഗ്രസ് ചതിച്ചെന്ന് ആരോപിച്ചാണ് ബിടിപി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒന്നാണെന്നും രാജസ്ഥാന്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ബിടിപി സ്ഥാപക നേതാവ് ഛോട്ടുഭായി വസവ അറിയിച്ചു.