ഡല്‍ഹി: മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഒന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ ഉന്നതാധികാര സമിതി പരിശോധിക്കാം. കുത്തിവെക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് മൂക്കിലൊഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൗകര്യപ്രദമാണിതെന്നാണ് അവകാശവാദം.
ഐ.സി.എം.ആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ വികസിപ്പിക്കുന്നത്. രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ക്കാണ് ഡി.ജി.സി.ഐ അനുമതി നല്‍കിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്‌സിന്‍ വിതരണം നടത്തുക.











