തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവിതരണത്തിന് വിര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ് ക്യൂ ആപ്പ് ഒഴിവാക്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ഇനി മുന്‍കൂര്‍ ടോക്കണ്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. സാമൂഹിക അകലം ഉറപ്പു വരുത്താന്‍ മേയ് 27 മുതലാണ് ബെവ് ക്യൂ ആപ്പ് പ്രാബല്യത്തില്‍ വന്നത്. മദ്യ വിതരണത്തിന് വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കുന്നതിനായി കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആയ ഫെയര്‍കോഡ് ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.