ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷ യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഇത് കര്‍ഷകരുടെ സമരമാണെന്നും കര്‍ഷകന്റെ വയറ്റത്തടിച്ചാല്‍ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കുമെന്നും ബല്‍ദേവ് സിംഗ് സിര്‍സ മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യ വ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി തടയാനും തീരുമാനിച്ച കര്‍ഷകര്‍ ചൊവ്വാഴ്ച ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്താനിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചത്.