ബെയ്റൂട്ട്: ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ചിന്തയും പ്രാര്‍ഥനയും ദുഃഖിതരായ മരണപ്പെട്ടവരുടെ കുടുംബങ്ങളോടും പരുക്കേറ്റവരോടും കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Shocked and saddened by the large explosion in Beirut city leading to loss of life and property. Our thoughts and prayers are with the bereaved families and the injured: PM @narendramodi
— PMO India (@PMOIndia) August 5, 2020
ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ 78 മരണവും 4000ത്തോളം പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. പത്ത് കിലോമീറ്റര്‍ ദൂരത്ത് പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസന്‍ ദെയ്ബ് പറയുന്നത്. സ്ഫോടനം നടന്ന വെയര്‍ഹൗസുകളിലൊന്നില്‍ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.