Web Desk
ഡല്‍ഹി: 59 ചെെനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രെെക്കാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരന്മാരുടെ ഡാറ്റകള്‍ സരംക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ചെെനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ചെെനീസ് അപ്ലിക്കേഷനുകളുടെ നിരോധനത്തെ ഇതാദ്യമായാണ് ഒരു മന്ത്രി ‘സ്ട്രെെക്ക്’ എന്ന് വിശേഷിപ്പിക്കുന്നത്.
രാജ്യത്തിന്‍റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയെ ബാധിക്കുന്നതാണ് ഈ ആപ്പുകളെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിരോധിച്ച 59 ആപ്പുകളും പ്ലേ സ്‌റ്റോറില്‍ നിന്നും ഗൂഗില്‍ നീക്കുകയും ചെയ്തു. ചര്‍ച്ചകളിലൂടെ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ ദുഷ്ടലാക്കോടെ ഇന്ത്യയെ സമീപിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രിയ ആപ്പുകളായ ടിക് ടോക്ക്, ഹലോ, ഷെയര്‍ ഇറ്റ് ,യു സി ബ്രൗസര്‍ എന്നിവയും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.
We banned Chinese apps to protect data of countrymen; it was a digital strike: Ravi Shankar Prasad tells Bengal BJP rally
— Press Trust of India (@PTI_News) July 2, 2020










