അഡ്‌ലെയ്ഡ്: ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഡ്‌ലെയ്ഡ് ഓവലില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാവിലെ 9.30 ന് ആരംഭിക്കും. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ പിങ്ക്‌ബോള്‍ ടെസ്റ്റെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
മുന്‍ നിര താരങ്ങളായ രോഹിത് ശര്‍മ, ഇശാന്ത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവം ഇരു ടീമുകളെയും ബാധിക്കാനിടയുണ്ട്. ഷമി, ബുംറ സഖ്യം നയിക്കുന്ന ബൗളിങ് നിരയില്‍ ഉമേഷ് യാദവ് മൂന്നാം പേസറാകും. അതേസമയം യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് അരങ്ങേറ്റത്തിന് അവസസരം നല്‍കി ഓസ്‌ട്രേലിയ. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ജോ ബേണ്‍സും മാത്യു വെയ്ഡുമാണ് ഓപ്പണര്‍മാരെന്ന് നായകന്‍ പെയ്ന്‍ വ്യക്തമാക്കി. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യക്കായിരുന്നു പരമ്പര ജയം.