പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ആത്മനിര്‍ഭര ഭാരത് ആധുനിക ഇന്ത്യയുടെ സ്വത്വമാണെന്ന് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്‍റ് ദീപക് പ്രകാശ്. ആത്മനിര്‍ഭര ഭാരത് ക്യാമ്പെയിന്‍ ഇന്ത്യന്‍ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ എല്ലാ മേഖലകളെയും സ്വയംപര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ദീപക് പ്രകാശ്. രാജ്യത്തെ വാണിജ്യം, വ്യവസായം, കര്‍ഷകര്‍, തൊഴിലാളികള്‍, ഗ്രാമങ്ങള്‍ എന്നിവരുട ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയാണ് ആത്മനിര്‍ഭര ഭാരത്.
വ്യവസായത്തിന്‍റെയും വ്യാപാരത്തിന്‍റെയും വികസനത്തിന് പുറമേ ഗ്രാമങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്ര വിഭാഗത്തിനും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പദ്ധതി ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ ആത്മ നിര്‍ഭര ഭാരത് പദ്ധതിയുടെ ഭാഗമായി ക്യാമ്പെയിന്‍ ആരംഭിക്കുന്നതിനായി ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഫലപ്രദവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.