പാറയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മസ്‌കത്ത് : വടക്കന്‍ ഒമാനിലെ അല്‍ ദഹിറ പ്രവിശ്യയിലെ ഇബ്രിയില്‍ ഉണ്ടായ പാറയിടിച്ചിലില്‍ പെട്ട് ആറു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മറ്റു ചിലരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.
വീണ്ടും പാറയിടിഞ്ഞത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ഇബ്രിയിലെ ക്വാറിയിലാണ് പാറ ഇടിഞ്ഞത്. അപകടം ഉണ്ടായ ഉടനെ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
#Oman 🇴🇲 – 6 morts lors d’un éboulement dans une mine à Ibri. Des tentatives de sauvetage sont en cours pour extraire d’éventuels rescapés. pic.twitter.com/PqgG7pEOr2
— ⓃⒺⓌⓈ—ⒾⓃⓉ·۰•●🌐 (@NewsInt_) March 27, 2022
ക്വാറിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മേല്‍ മുകളിലത്തെ പാറ ഇടിഞ്ഞു വീഴുകയായിരുന്നു.
കാണാതായവര്‍ക്കു തിരച്ചില്‍ നടത്തുന്നത് പൊടിപടലവും കൂടുതല്‍ മണ്ണിടിച്ചിലും മൂലം തടസപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അഥോറിറ്റി അറിയിച്ചു.
ഇതുവരെ ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരാം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
മസ്കത്തില് നിന്നും 200 കിലോ മീറ്റര്‍ വടക്കുമാറിയാണ് അപകടം നടന്ന ഇബ്രി. ഹജ്ജാര്‍ മലനിരകളുടെ ഭാഗമായ ഈ മേഖല ക്വാറികളുടെ കേന്ദ്രമാണ്. മാര്‍ബിള്‍ ഉള്‍പ്പെടുന്ന പാറകളാണ് ഇവിടെ നിന്നും ഖനനം ചെയ്‌തെടുക്കുന്നത്.











