Web Desk
ചെന്നൈ: തമിഴ്‌നാട്ടിലെ നെയ് വേലി തെര്‍മല്‍ പ്ലാന്‍റില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. നെയ് വേലി ലിഗ്നെറ്റ് കോര്‍പ്പറേഷന്‍ പ്ലാന്‍റിലെ ബോയ്‌ലറിലാണ് അപകടമുണ്ടായത്. രണ്ടാമത്തെ ഖനി സൈറ്റിലെ ബോയ്‌ലറിലായിരുന്നു അപകടം.
Tamil Nadu: Explosion at a boiler in stage -2 of the Neyveli lignite plant. 17 injured persons taken to NLC lignite hospital. Visuals from the spot. More details awaited. https://t.co/jtaOudE9P0 pic.twitter.com/FWKYNsePVO
— ANI (@ANI) July 1, 2020
കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്‍റില്‍ ജോലിയിലുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്ലാന്‍റിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഏഴി പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനു ശേഷം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ട് കുറച്ചു കാലം ആയതേയുളളു. ഇതിനിടെയിലാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.