തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കവെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ജെയിംസ് മാത്യു. പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തി പിടിക്കപ്പെട്ടിരിക്കുന്നുവെന്നും എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും അറിയാത്ത മാനസികാവസ്ഥയാണെന്നും ജെയിംസ് മാത്യു പറഞ്ഞു. വിവരമില്ലത്തവരും നാടു നന്നാകണമെന്ന് ആഗ്രഹിക്കാത്തവരാണ് പ്രതിപക്ഷമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇവര്‍ക്ക് ചികിത്സ നല്‍കണമെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില മാധ്യമങ്ങള്‍ ചമക്കുന്ന നുണകള്‍ ഏറ്റുപാടി ചെളിക്കുണ്ടി വീണ് കിടക്കുകയാണ് യുഡിഫ് സ്വര്‍ണ കടത്തിലെ 60 പ്രതികളില്‍ 40 പേര്‍ ലീഗുകാരാണ്. പിന്നെ ബിജെപിക്കാരും. ഉപ്പു വച്ച കലം പോലെയുഡിഫ് തകര്‍ന്ന് തരിപ്പണമാകുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ചികിത്സ വേണ്ടവര്‍ കൂടിയാണെന്ന് ഇന്ന് പ്രമേയം അവതരിപ്പിച്ചതിലൂടെ വ്യക്തമായതായി ജെയിംസ് മാത്യു പരിഹസിച്ചു.