ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കും. കോഴിക്കോട്ട് നിന്നോ വയനാട്ടില്‍ നിന്നോ ജനവിധി തേടാന്‍ ഹൈക്കമാന്‍ഡിനെ മുല്ലപ്പള്ളി താല്‍പര്യം അറിയിച്ചിട്ടുണ്ട്. കല്‍പ്പറ്റ സുരക്ഷിത മണ്ഡലമാണെന്നും വിലയിരുത്തലുണ്ട്.
ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം മുല്ലപ്പള്ളിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തേ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.
മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കന്‍ കേരളത്തില്‍ കെപിസിസി അധ്യക്ഷന്‍ നേരിട്ട് മത്സര രംഗത്തിറങ്ങി, പ്രചാരണത്തിന് ചുക്കാന്‍ പിടിക്കണമെന്നും, സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കണമെന്നും ഇതിലൂടെ കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നു.












