ലഖ്‌നൗ: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മായാവതി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗോലോട്ട് ബിഎസ്പിയെ വഞ്ചിച്ചതായി മായാവതി ആരോപിച്ചു. തങ്ങളുടെ എംഎല്‍എമാരെ തട്ടിയെടുത്തെന്നും അവരെ കോണ്‍ഗ്ഗസ്സിലെത്തിച്ചെന്നുമാണ് മായാവതിയുടെ ആരോപണം. ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമത കോണ്‍ഗ്രസ്സ് നേതാക്കളുമായി ബിജെപി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന് തെളിയിക്കാന്‍ ഓഡിയോ ടേപ്പുകള്‍ ഉണ്ടെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണത്തെക്കുറിച്ച് ബിജെപി സിബിഐ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആരോപണവുമായി മായാവതി രംഗത്തെത്തിയത്.
തന്റെ എംഎല്‍എ മാരെ അശോക് ഗെലോട്ട് കൂറുമാറ്റിയത് കുചുരക്കച്ചവടത്തിലൂടെയാണെന്നും മായാവതി ആരോപിച്ചു. അദ്ദേഹം ഫോണ്‍ ടാപ്പ് ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത എന്നിവ മനസ്സിലാക്കി സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും മായാവതി പറഞ്ഞു.