കണ്ണൂര്‍: നിലമ്പൂരില്‍ ക്വട്ടേഷന്‍ സംഘം പിടിയിലായ സംഭവത്തില്‍ കെപിസിസി സാംസ്‌കാരിക സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ വധശ്രമ ഗൂഢാലോചനയ്ക്ക് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം, സെക്രട്ടറി മൂര്‍ഖന്‍ ശറഫുദ്ദീന്‍, വിപിന്‍, ലിനീഷ്, ജിഷ്ണു, അഭിലാഷ്, പാട്ടക്കരിമ്പ് റീഗല്‍ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രന്‍, ജയ മുരുകേശ്, എം പി വിനോദ് എന്നിവര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പിവി അന്‍വര്‍ എംഎല്‍എ യുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എംഎല്‍എയ്‌ക്കെതിരെ വധശ്രമ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 26 നാണ് ആര്‍എസ്എസ് സംഘം നിലമ്പൂരില്‍ എത്തിയത്.