അരുണാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. പാാപം പരേ ജില്ലയിലെ ടിഗ്‌ഡോ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. പിഞ്ചു കുഞ്ഞുള്‍പ്പടെ ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ടിന്‍ മാര്‍ട്ടിന്‍ (22), ടാന ജോണ്‍ (17), ടാന യാസ് (എട്ട് മാസം), യാബുങ് ലിങ്ഡം എന്നിവരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹം കണ്ടെടുത്തു. അതേസമയം സംസ്ഥാനത്ത് വരുമ ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂലൈ 9 മുതല്‍ 11 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തത്തില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു അനുശോചനം അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Saddened by a tragedy that struck Tigdo village in Papumpare district this morning where four members of a family perished in a landslide. May the deceased rest in eternal peace. My sincere condolences to the bereaved families. Ex-gratia relief being expedited to the next of kin.
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) July 10, 2020




















