ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോംബെ ഹൈക്കോടതിയെയും വിമര്‍ശിച്ച് സപ്രീംകോതി. റിപിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. ആത്മഹത്യാ പ്രേരണാ കേസില്‍ ബോംബെ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.
വ്യക്തിസ്വാതന്ത്രം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വിരോധമുള്ളവരോട് ഇങ്ങനെ നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഹൈക്കോടതികള്‍ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ട്വീറ്റുകളുടെ പേരില്‍ പോലും ആളുകളെ ജയിലിലടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2018 ലെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് പ്രേരണാക്കുറ്റത്തിന് അര്‍ണബ് അറസ്റ്റിലായത്. റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു അന്‍വയ് നായിക്. ജോലി ചെയ്തതിന്റെ കുടിശിക റിപബ്ലിക് ടിവി തന്നില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.











