ഡല്‍ഹി: 2020 ഡിസംബര്‍ 9 മുതല്‍ 14 വരെ നീളുന്ന യു.എ.ഇ, സൗദി അറേബ്യ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ യാത്രതിരിച്ചു. ചരിത്രത്തില്‍, ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കരസേനാ മേധാവി, ഇരു രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്നത്. ഡിസംബര്‍ 9,10 തീയതികളില്‍ ആണ് അദ്ദേഹം യു.എ.ഇ സന്ദര്‍ശിക്കുന്നത്. മുതിര്‍ന്ന സേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും.
തുടര്‍ന്ന് ഡിസംബര്‍ 13, 14 തീയതികളില്‍ സൗദി അറേബ്യ സന്ദര്‍ശനം നടത്തും.സൗദി അറേബ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിരവധി ചര്‍ച്ചകള്‍ നടത്തും.