മനുഷ്യാവകാശ പ്രവര്‍ത്തകനും ജാര്‍ഖണ്ഡിലെ ദളിതരുടെ സഹയാത്രി കനുമായ ഫാ. സ്റ്റാന്‍ സ്വാമി എസ്.ജെയുടെ അറസ്റ്റിനെ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി ശക്തമായി അപലപിച്ചു. ദളിതരെയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്നും സംരക്ഷണസമിതിയുടെ യോഗം പ്രസ്താവിച്ചു.
ദശകങ്ങളായി ജാര്‍ഖണ്ഡില്‍ ദളിതരുടെ അവകാശങ്ങള്‍ക്കായ് വന്‍കിട കോര്‍പ്പറേറ്റുകളോട് മല്ലിടുന്ന 83 കാരനായ വൈദികനെ ഭീമ-കൊറെഗാവ് സംഭവുമായി ബന്ധപ്പെടുത്തി ഏറെ നാളുകളായി തല്പര കക്ഷികളുടെ ഒത്താശപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി ഉപദ്രവിച്ചു വരുന്നു. അവരുടെ ചോദ്യചെയ്യലുകളോടെല്ലാം മാന്യമായി സഹകരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ യാതൊരു മുന്നറിയിപ്പുമില്ലാതെ രാത്രിയില്‍ റാഞ്ചിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ ചെന്ന് അറസ്റ്റു ചെയ്തതും കോവിഡ് പ്രോട്ടോക്കോളുകളെല്ലാം ലംഘിച്ച് മൂംബൈയിലെത്തിച്ചതും തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. അധികാരത്തില്‍ വന്നതില്‍ പിന്നെ ബി.ജെ.പി സര്‍ക്കാര്‍ ദളിതരോടും ന്യൂനപക്ഷങ്ങളോടും കാണിക്കുന്ന ചിറ്റമ്മനയങ്ങളും പോളിസികളും ഇന്ത്യന്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്ന് അതിരൂപത സംരക്ഷണ സമിതി പ്രസ്താവിച്ചു.
മാനവിക മൂല്യങ്ങളിലും മനുഷ്യവകാശങ്ങളിലും അല്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എത്രയും വേഗം ഫാ. സ്റ്റാന്‍ സ്വാമിയെ ഉപാധികളി ല്ലാതെ വിട്ടയയ്ക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് അതിരൂപത സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. ഇന്ത്യയുടെ മതേതര മുഖച്ഛായയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളോട് നിസ്സഹകരിക്കാന്‍ ജനാധിപത്യ വിശ്വാസികളെയും എല്ലാ ന്യൂനപക്ഷ മതങ്ങളെയും മതതേര സംഘടനകളെയും ആഹ്വാനം ചെയ്തുകൊണ്ട് സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷന്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസ് വൈലികോടത്ത് എന്നീ എക്സിക്യുട്ടീവ് അംഗങ്ങള്‍ സംസാരിച്ചു.