തൃശൂർ: തൃശൂരില്‍ വീണ്ടും കൊലപാതകം. മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതി നിധിനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.
അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധിന്. ആദര്‍ശിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇരുസംഘങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണമാണ് ഈ സംഭവം.