സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ശനിയാഴ്‌ച ആലപ്പുഴയില്‍ മരിച്ച പട്ടണക്കാട് ചാലുങ്കല്‍ സ്വദേശി ചക്രപാണി(79)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി വി വിജയന്‍(61) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അര്‍ബുദ രോഗത്തിനും ചികിത്സയിലായിരുന്നു വിജയന്‍. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി.
സംസ്ഥാനത്ത് ഇന്നലെ 11 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. മുന്‍ ദിവസങ്ങളില്‍ മരിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക റിപ്പോര്‍ട്ട് വന്നിട്ടില്ല. സംസ്ഥാനത്ത് ആകെ കൊവിഡ് രോഗബാധിതര്‍ 19,025ആണ്.










