തൃശ്ശൂര്‍: കോണ്‍ഗ്രസ്സ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരക്കെതിരെ സിപിഐ(എം) സംഘടിപ്പിക്കുന്ന ബഹുജന സത്യാഗ്രഹം. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എംഎല്‍എയുടെ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയാണ് സത്യാഗ്രഹം നടത്തുന്നത്.
അനില്‍ അക്കരയുടെ വീട്ടുപടിക്കലും വടക്കാഞ്ചേരി എംഎല്‍എ ഓഫീസിന് മുന്നിലുമായാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
എംഎല്‍എ ഓഫീസിന് മുന്നിലെ സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിനം സിപിഐ(എം) ചേലക്കര ഏരിയ സെക്രട്ടറി കെ. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം കെ.എം മൊയ്തു അദ്ധ്യക്ഷനായ യോഗത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ മുണ്ടത്തിക്കോട് വില്ലേജ് സെക്രട്ടറി സി. എ ഷംസുദ്ദീന്‍, കര്‍ഷക സംഘം മുണ്ടത്തിക്കോട് മേഖല സെക്രട്ടറി സി. ആര്‍ രാജേഷ്, പി.കെ.എസ് മുണ്ടത്തിക്കോട് മേഖല സെക്രട്ടറി എം.കെ ചന്ദ്രന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.