ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കോവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. ഏഴ് പേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്നിബാധയുണ്ടാകുന്നത്. നിരവധി രോഗികളെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.
വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടല്‍ കോവിഡ് ചികിത്സാ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് തീ പിടുത്തമുണ്ടായത്. നിരവധി പേര്‍ ഹോട്ടലില്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.