ഗള്‍ഫ് രാജ്യങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് വളരെ ആശ്വാസമാണ് മേഖലയില്‍ നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. യു.എ.ഇയില്‍ 424 പേര്‍ക്കും, കുവൈത്തില്‍ 863 പേര്‍ക്കും, ഒമാനില്‍ 1181 പേര്‍ക്കുമാണ് ഇന്ന് പുറത്ത് വിട്ട കണക്കുകളില്‍ രോഗമുക്തി നേടിയത്.
യു.എ.ഇയില്‍ 424 പേര്‍ക്ക് രോഗമുക്തി;
യുഎഇയില്‍ ഇന്ന് 2 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 302 പുതിയ കേസുകളും 424 പേര്‍ രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിനു മുകളില്‍ പുതിയ കോവിഡ് -19 പരീക്ഷണങ്ങള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 60,223 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ 53,626 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ 347 ആണ്. നിലവില്‍ 55,257 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
"الصحة" تجري55,257 فحصا ضمن خططها لتوسيع نطاق الفحوصات وتكشف عن 302 إصابة جديدة بفيروس #كورونا المستجد و424 حالة شفاء وحالتي وفاة خلال الـ 24 ساعة الماضية#وام pic.twitter.com/xLqsiSCvTg
— وكالة أنباء الإمارات (@wamnews) July 30, 2020
കുവൈത്തില്‍ 863 പേര്‍ക്ക് രോഗമുക്തി;
കുവൈത്തില്‍ 626 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 863 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 66,529 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. നിലവില്‍ 57,330 പേര്‍ രോഗമുക്തി നേടി. ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 445 ആയി. ബാക്കി 8754 പേരാണ് ചികിത്സയിലുള്ളത്. 134 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3811 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
تعلن #وزارة_الصحة عن تأكيد إصابة 626 حالة جديدة، وتسجيل 863 حالة شفاء، و 1 حالة وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 66,529 حالة pic.twitter.com/0SpxWDw0Ka
— وزارة الصحة (@KUWAIT_MOH) July 30, 2020
ഒമാനില്‍ 1181 പേര്‍ക്ക് രോഗമുക്തി;
ഒമാനില്‍ 590 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 496 പേര്‍ സ്വദേശികളും 94 പേര്‍ പ്രവാസികളുമാണ്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79159 ആയി. 1181 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 61421 ആയി. 1940 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 422 ആയി ഉയര്‍ന്നു. 63 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 511 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 187 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17917 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് കൂടുതല്‍ പുതിയ രോഗികളുള്ളത്. 247 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ള തെക്കന്‍ ബാത്തിനയില്‍ 89 പേര്‍ക്കും പുതുതായി വൈറസ് ബാധ കണ്ടെത്തി.
വിലായത്ത് തലത്തിലെ കണക്കുകള്‍ പരിശോധിക്കുേമ്ബാള് സീബാണ് മുന്നില്‍. 135 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 42 രോഗികളുള്ള ബര്‍ക്കയാണ് അടുത്ത സ്ഥാനത്ത്.
MOH announces the registration of (590) new #COVID_19 cases; in which (496) among Omanis and (94) among non-Omanis. pic.twitter.com/sbg3MwtdRx
— وزارة الصحة – سلطنة عُمان (@OmaniMOH) July 30, 2020