യുഎഇയിലെ എല്ലാ വിദ്യാലയങ്ങളും നൂറു ശതമാനം ക്ലാസുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിലെ സ്‌കൂളുകള്‍ വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് മാടങ്ങുന്നത്.
അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് പഠനം വീടുകളിലാക്കിയ കുട്ടികള്‍ ഏപ്രില്‍ പന്ത്രണ്ട് മുതല്‍ സ്‌കൂളുകളിലേക്ക് മടങ്ങുന്നു.
21 ദിവസം സ്പ്രിംഗ് അവധി കഴിഞ്ഞ് യുഎഇയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പഴയപടിയാകുകയാണ്.
വിദ്യാര്‍ത്ഥികള്‍ മടങ്ങി വരുമ്പോള്‍ 96 മണിക്കൂറിനകമുള്ള കോവിഡ് പിസിആര്‍ നെഗറ്റീവ് റിസള്‍ട്ട് പ്രിന്റെടുത്ത് കൊണ്ടു ചെന്നാലെ ഗേറ്റിനുള്ളില്‍ പ്രവേശനം ലഭിക്കു. അല്ലാത്തവരെ മടക്കി അയയ്ക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് സ്‌കൂളിന്റെ വെബ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്താലും ഇതിന്റെ കോപി കൈയ്യില്‍ സൂക്ഷിക്കണം.
അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധനയാണ് നല്‍കുന്നത്. പല സ്‌കൂളുകളും പിസിആര്‍ പരിശോധന അവരവരുടെ ക്യാംപസുകളില്‍ നടത്തുന്നതിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുമുണ്ട്.
പിസിആര്‍ പരിശോധനാ കേന്ദ്രങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ ഹെല്‍ത്ത് സെന്ററുകളിലും സ്‌കൂള്‍ ഐഡി, എമിറേറ്റ്‌സ് ഐഡി, എന്നിവയുമായി ചെന്നാല്‍ സൗജന്യമായി കോവിഡ് പരിശോധന നടത്താം
സ്‌കൂള്‍ ബസ് സേവനങ്ങള്‍ ഭാഗികമായാണ് ഇതുവരെ നല്‍കിയിരുന്നത്. ഇപ്പോള്‍ പൂര്‍ണ തോതിലേക്ക് ബസ് സര്‍വ്വീസും ലഭ്യമാക്കിയിട്ടുണ്ട്.
യുഎഇയിലെ പ്രാദേശിക സിലിബസ്, ബ്രിട്ടീഷ്, അമേരിക്കന്‍ ഉള്‍പ്പടെയുള്ള വിദേശ സിലിബസുകാര്‍ക്ക് അവസാന ടേമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.
ജൂലായ്, ആഗസ്ത് വേനല്‍ അവധികഴിഞ്ഞ് തുറക്കുമ്പോഴെ പുതിയ അദ്ധ്യയന വര്‍ഷം ഇവര്‍ക്ക് ആരംഭിക്കുകയുള്ളു.
അതേസമയം, ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുകയാണ്. ജുലായ് ആഗസ്ത് മാസങ്ങളിലെ സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് സെപ്തംബറിലാണ് രണ്ടാം ടേം ഇവര്‍ക്ക് ആരംഭിക്കുക.