യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പുറത്തിറക്കി .
1. യു. എ. ഇ യിലേക്ക് മടങ്ങുന്നവർ വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത അനുമതി നേടണം
2. ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐ. സി. എ ) വെബ്‌സൈറ്റിലൂടെയാണ് (http://www.ica.gov.ae) അപേക്ഷിക്കേണ്ടത്. ഒരു ഐ. സി. എ. പെർമിറ്റ് എടുത്താൽ 21 ദിവസമാണ് അതിന്റെ കാലാവധി.
3. ദുബായിലുള്ളവർ ജനറൽ റെസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) http://www.gdrfad.gov.ae വെബ്സൈറ്റിലും അപേക്ഷിക്കാം.
4. അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ
5. മടക്ക യാത്രയ്ക്ക് 96 മണിക്കൂർ മുൻപ് പി. സി. ആർ. ടെസ്റ്റ് ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
6. തിരിച്ചെത്തുന്നവർ യാത്ര വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയവ പൂരിപ്പിച്ചു നൽകണം
7. സ്വന്തം ചെലവിൽ ക്വാറന്‍റൈനിൽ കഴിയുമെന്ന സമ്മതപത്രവും നൽകണം.
8. ദുബായിൽ തിരിച്ചെത്തുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റ്സിലേക്ക് പ്രവേശിക്കുന്നവർ അൽഹൊസൈൻ ആപ്പും ഡൗൺ ലോഡ് ചെയ്ത ആക്റ്റീവേറ്റ് ചെയ്യണം