ആലപ്പുഴ: കോവിഡ് രോഗികളുടെ മൃതദേഹം ഇടവക സെമിത്തേരിയില്‍ ദഹിപ്പിക്കുമെന്ന് ആലപ്പുഴ ലത്തീന്‍ രൂപത. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരം നടത്തും. മൃതദേഹ ഭസ്മം സഭാചട്ടങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കും. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ ആണ് തീരുമാനം വിശ്വാസികളെ അറിയിച്ചത്. രൂപതയുടെ തീരുമാനത്തെ ആലപ്പുഴ ജില്ലാ ഭരണകൂടം പ്രശംസിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരെ ഇടവകയില്‍ സംസ്‌കരിക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ആലപ്പുഴ ലത്തീന്‍ രൂപത ഇത്തരമൊരു നിര്‍ണായക തീരുമാനം എടുത്തത്.