കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമാകുമെന്നും ഇത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുമെന്നും എന്‍ഐഎ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.