പന്തീരാങ്കാവ് യുഎപിഎ കേസിൽ കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകും.
പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ഇരുവർക്കും പുറത്തിറങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം നവംബർ 1നായിരുന്നു പന്തീരാങ്കാവ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.