കൊല്‍ക്കത്ത: കര്‍ഷകനിയമത്തിനെതിരെയുളള പ്രക്ഷോഭത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്താന്‍ ശ്രമവുമായി പഞ്ചാബിലെ ശിരോമണി അകാലിദള്‍. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തിയും അവരുടെ പിന്തുണ തേടുകയാണ്. സംയുക്ത മുന്നണി സാധ്യതകള്‍ പരിശോധിക്കാന്‍ ഇവര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കാന്‍ അകാലിദള്‍ വൈസ് പ്രസിഡന്റ് പ്രേം സിങ് ചന്ദുമജ്ര തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കളെ സന്ദര്‍ശിച്ചു. നിലവിലെ കര്‍ഷക സമരം കര്‍ഷകരുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും പകരം ഏകീകൃത സംവിധാനത്തിനെതിരേയുള്ള പോരാട്ടം കൂടിയാണതെന്നും പ്രേം സിങ് പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ്വ് താക്കറെ എന്നിവരുമായി ചന്തുമജ്ര ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസ്സ്, തെലങ്കാന രാഷ്ട്ര സമിതി, കോണ്‍ഗ്രസ്സ് പാര്‍ട്ടി, സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയാണ് ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇതുവരെ പിന്തുണ അറിയിച്ചിട്ടുളളത്. കര്‍ഷക ദ്രോഹപരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി കഴിഞ്ഞ ദിവസം നടന്ന അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.











