തിരുവനന്തപുരം: തടസങ്ങളില്ലാതെ നെറ്റ് വർക്ക് ലഭിക്കുന്നതിൽ തിരുവനന്തപുരത്തും എയർടെൽ ഒന്നമത്. ഇന്ത്യയിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള 49 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് എയർടെൽ ഒന്നാമത് എത്തിയത്. മികച്ച ഗെയിമിങ്, വീഡിയോ അനുഭവം , ഡൗൺ ലോഡിനുള്ള വേഗത, ഏറ്റവും മികച്ച ശബ്ദാനുഭവം ഉള്‍പ്പടെയുള്ള നാലു ടോപ്പ് അവാര്‍ഡുകളാണ് എയര്‍ടെല്ലിന് ലഭിച്ചത്.
കോവിഡ് കാലത്ത് ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലും ഓണ്‍ലൈന്‍ പഠനത്തിലും, മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ നിര്‍ണായകമായ പങ്ക് വഹിക്കാനായതാണ് എയർടെല്ലിന് വീണ്ടും പുരസ്കാരം നേടാൻ ആയത്.


















