English हिंदी

Blog

air india

ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പൈലറ്റ് അസോസിയേഷന്‍. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കണമെന്നും എയര്‍ ഇന്ത്യയില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ കൊമേഴ്യല്‍ പൈലറ്റ് അസോസിയേഷന്‍റെ  ആവശ്യം. കഴിഞ്ഞ ബുധനാഴ്ച നടന്ന ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ്, ഇന്ത്യന്‍ കൊമേഴ്യല്‍ പൈലറ്റ് അസോസിയേഷന്‍. സിഎംഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.

Also read:  ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചരാണ് എയര്‍ ഇന്ത്യാ ജീവനക്കാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവവര്‍ത്തിച്ച എയര്‍ ഇന്ത്യാ ജീവനക്കാരെ  അവഗണിക്കുന്നതില്‍ പൈലറ്റ് അസോസിയേഷൻ അപലപിച്ചു.  യോഗത്തില്‍ പെെലറ്റുമാര്‍  അവരുടെ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു. ഓരോ മാസംതോറും  നിര്‍ബന്ധിത അവധി നല്‍കണമെന്ന് പൈലറ്റുമാര്‍ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെങ്കില്‍ മുടങ്ങി കിടക്കുന്ന ശമ്പളത്തിന്‍റെ 25 ശതമാനം അടിയന്തരമായി നല്‍കാനും എയര്‍ ഇന്ത്യയില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കണമെന്നും സംഘടന അറിയിച്ചു. രാജ്യം ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ തങ്ങളെ ഒരു പ്രക്ഷോഭത്തിലേക്ക് നയിക്കരുതെന്നും സംഘടന പറഞ്ഞു. ഈ മാസം 13 ന് അടുത്ത യോഗം ചേരാനാണ് തീരുമാനം.