കേരളം ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചെലവു കുറഞ്ഞ രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ പുതിയ സര്‍വ്വീസിന് തുടക്കമാകും.
അബുദാബി : ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ അബുദാബിയുടെ പുതിയ സര്‍വ്വീസിന് ഈ മാസം 27 ന് തുടക്കം.
വിവിധ കേന്ദ്രങ്ങളിലേക്ക് ചിലവു കുറഞ്ഞ യാത്രാ സേവനം വിജയകരമായി നടത്തുന്ന വിമാന കമ്പനിയാണ് എയര്‍ അറേബ്യ.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡെല്‍ഹി, ജെയ്പൂര്‍ എന്നിവടങ്ങളിലേക്കാണ് എയര്‍ അറേബ്യയുടെ സര്‍വ്വീസുകള്‍ നിലവിലുള്ളത്. ചെന്നൈ ആരംഭിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള ആറാമത്തേ കേന്ദ്രമാകും ഇത്.
എയര്‍ അറേബ്യ അബുദാബി എന്ന വിമാന കമ്പനി 2020 ജൂലൈയിലാണ് ആരംഭിച്ചത്. ബജറ്റ് എയര്‍ലൈനിന്റെ പതിനാറ് റൂട്ടുകളിലാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ജയ്പൂരിലേക്കാണ് ഒടുവില്‍ സേവനം ആരംഭിച്ചത്.
ഷാര്‍ജയില്‍ ആരംഭിച്ച എയര്‍ അറേബ്യ ഇത്തിഹാദുമായി ചേര്‍ന്നാണ് എയര്‍ അറേബ്യ അബുദാബി തുടങ്ങിയത്. ഇതു കൂടാതെ അര്‍മേനിയയിലെ ഫ്‌ളൈ അമ, ഈജിപ്തിലെ എയര്‍ അറേബ്യ ഈജിപ്ത്. ജോര്‍ദ്ദാനിലെ എയര്‍ അറേബ്യ ജോര്‍ദ്ദാന്‍ മൊറോക്കോയിലെ എയര്‍ അറേബ്യ മൊറോക്കോ, നേപ്പാളില്‍ ഫ്‌ളൈയെതി പാക്കിസ്ഥാനിലെ ഫ്‌ളൈ ജിന്ന എന്നീ കമ്പനികള്‍ ആരംഭിച്ചു. ഇതില്‍ ജോര്‍ദ്ദാന്‍, നേപ്പാള്‍ കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.