തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി. വി.ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 12 മണി മുതല്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി. കിഫ്ബി മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.