ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ ആദിത്യ ആല്‍വ അറസ്റ്റില്‍. ചെന്നൈയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ആദിത്യയെ പിടികൂടിയത്. ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കേസിലെ ആറാം പ്രതിയായ ആദിത്യ മാസങ്ങളായി ഒളിവിലായിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കഴിഞ്ഞ മാസം കേസിലെ മറ്റൊരു പ്രതിയായ വിനയ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.











