കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറില്ല. നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാന്‍ സ്റ്റേ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോകുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതി അറിയിച്ചു.തിങ്കളാഴ്ച്ച മുതല്‍ വിചാരണ പുനരാരംഭിക്കും.
വിചാരണയ്ക്കിടെ മാനസികപീഡനം നേരിട്ടുവെന്ന് നടി ആരോപിച്ചിരുന്നു. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.












