കൊല്ലം: ഇരവിപുരം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരം ഗൃഹനാഥന്റെ ആസിഡ് ആക്രമണം. വാളത്തുങ്കുല്‍ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. രക്ഷിക്കാനെത്തിയ അയല്‍വാസികളായ കുട്ടികള്‍ക്കും പൊള്ളലേറ്റു. ആക്രമണത്തിന് ശേഷം പ്രതി ജയന്‍ ഒളിവില്‍ പോയി.
ജയന്റെ ഭാര്യ രജി, മകള്‍ ആദിത്യ (14) എന്നിവര്‍ക്കും അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. ഒളിവില്‍ പോയ ജയനുവേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്.












