കൊച്ചി: ജിത്തു ജോസഫിന്റെ ദൃശ്യം 2 വിന്റെ ചിത്രീകരണം അവസാനിച്ചു. ജോര്‍ജുകുട്ടിയുടെ വേഷം അവസാനിപ്പിച്ച് മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപനാകാന്‍ ഒരുങ്ങിക്കഴിഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ‘ആറാട്ട്’ ചിത്രം നവംബര്‍ 23ന് പാലക്കാട് ആരംഭിക്കും. ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട് ഗ്രാമത്തിലെത്തുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കോമഡി ആക്ഷന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു കറുത്ത ബെന്‍സ് ഉപയോഗിക്കുന്നുണ്ട്. രാജാവിന്റെ മകന്‍ സിനിമയെ ഓര്‍മിപ്പിക്കും വിധം കാറിന്റെ നമ്പര്‍ 2255 എന്നാണ് നല്‍കിയിരിക്കുന്നത്.
ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ്കുമാര്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ജോണി ആന്റണി, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പാലക്കാടിന് പുറമെ ഹൈദരാബാദിലും സിനിമ ചിത്രീകരിക്കുന്നുണ്ട്.
രാഹുല്‍ രാജ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വിജയ് ഉലകനാഥിന്റേതാണ് ക്യാമറ. എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദ് ആണ്. സ്റ്റെഫി സേവ്യരാണ് വസ്ത്രാലങ്കാരം.

















