English हिंदी

Blog

Vijayarakhavan

 

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷം രാഷ്ട്രീയമായി നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആക്ഷേപമുന്നയിക്കുന്നതെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

Also read:  സംസ്ഥാനത്ത് തീവ്രമഴ: മുന്‍കരുതല്‍ ശക്തമാക്കി, വലിയ ഡാമുകള്‍ തുറന്നുവിടേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു ഇതുവരെ ചോദിച്ചിരുന്നതെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി. ഇന്ന് രാവിലെ പത്തരയോടെയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി അതിരാവിലെ തന്നെ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തിയ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Also read:  പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല

അദ്ദേഹത്തെ ഓണ്‍ ലൈനായി കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലേക്ക് മാറിയത് അറസ്റ്റ് മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരാം.