തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ കണ്ട് ഭയന്ന യുഡിഎഫ് അക്രമസമരങ്ങള്‍ക്ക് ഗൂഢാലോചന നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പി എസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമം അഴിച്ചു വിടുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
ഇല്ലാത്ത പോസ്റ്റുകളിലേക്ക് നിയമനം നടത്തണമെന്നാണ് യു.ഡി. എഫ് ആവശ്യപ്പെടുന്നത്. കേന്ദ്രം റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിട്ട് വര്‍ഷങ്ങളായി. കോണ്‍ഗ്രസിന് ഇതില്‍ പരാതിയില്ല.അസാധ്യമായ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന സമരം അരാജകത്വമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു
മാനുഷിക പരിഗണന നല്‍കിയാണ് താത്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പി എസ് സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് താത്കാലികകാരെ നിയമിച്ചിട്ടില്ല. ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും ജോലി നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല- പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കേസുകളും പിന്‍വലിക്കാനാവില്ല. കേസുകളുടെ സ്വഭാവം പരിഗണിച്ചു മാത്രമേ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കാന്‍ കഴിയൂവെന്നും വിജയരാഘവന്‍ പറഞ്ഞു.











