കാസര്‍ഗോഡ്: കാസര്‍ഗോഡ് കാനത്തൂരില്‍ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് വടക്കേകര സ്വദേശി വിജയനാണ് ഭാര്യ ബേബിയെ വെടിവെച്ച് കൊന്നത്. നാടന്‍ തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. കൊലപാതക ശേഷം വിജയന്‍ വീടിനടുത്തുളള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12. 30 ഓടെയായിരുന്നു സംഭവം. വിജയന്റെ മൃതദേഹത്തിനരികില്‍ നിന്ന് പോലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്.
ബേബി വെടിയേറ്റ് വീണ വീട്ടില്‍ നിന്നും അവരുടെ മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പോലീസ് വിജയന്‍ തൂങ്ങി മരിച്ച സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.












