തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയെന്ന് മന്ത്രി എ.കെ ബാലന്‍. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണ സ്ഥലവും റെഡ് സോണാകുമെന്നും പ്രതിപക്ഷ നേതാവിന്റെ സൈലി അംഗീകരിക്കാനാകില്ലെന്നും മന്ത്രി തുറന്നടിച്ചു. അതേസമയം ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലിയുളള വിവാദം അനാവശ്യമെന്നും മന്ത്രി പ്രതികരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാണ് പുരസ്‌കാരം കൈതൊടാതെ നല്‍കിയത്. അവാര്‍ഡ് ജേതാക്കളാരും പരാതി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.











