പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്ന കാപ്പന്റെ അവകാശവാദം തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍. യുഡിഎഫുമായി കാപ്പന്‍ നേരത്തെ കരാര്‍ ഉറപ്പിച്ചിരുന്നു. ഇടതുമുന്നണി വിട്ട മാണി സി കാപ്പന്റെ നടപടി അനുചിതമാണ്. പാര്‍ട്ടി നേതൃത്വം തീരുമാനം പറയുന്നില്ലെന്ന് മുന്‍പ് നിലപാട് പറഞ്ഞത് അനുചിതം. അതിനുമാത്രം എന്ത് അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്ന് ശശീന്ദ്രന്‍ പറഞ്ഞു.
ഇടതുമുന്നണി വിടാന്‍ ശരദ് പവാര്‍ തീരുമാനിക്കുമെന്ന് കരുതുന്നില്ല. മാണി സി കാപ്പനുമായി അനുനയശ്രമത്തിനില്ല. വേറെ മുന്നണിയുമായി കച്ചവടം നടത്തിയ ആളെ അനുനയിപ്പിക്കേണ്ടതില്ലെന്നും എ. കെ ശശീന്ദ്രന്‍ പറഞ്ഞു.











