തിരുവനന്തപുരം: എന്‍സിപി നേതാക്കളായ എ. കെ ശശീന്ദ്രനും മാണി സി കാപ്പനും തമ്മില്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു. ഇതോടെ എന്‍സി പിളര്‍പ്പിലേക്ക് പോകുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും മുഖ്യമന്ത്രിയുമായി പ്രത്യേകമായാണ് സംസാരിച്ചത്. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കം മുന്നണി മാറ്റത്തിലേക്ക് എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിരല്‍ക്കെ തര്‍ക്കങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.